*


  

                        ഇതൊരു കൂട്ടായ്‌മയാണ്. ഇന്റെര്‍ നെറ്റിന്റെ ജാലകത്തിലൂടെ  അതിരുകളില്ലാത്ത വെബ് ലോകത്തിന്റെ പലകോണുകളിലായി ചിതറി കിടക്കുന്ന മോങ്ങത്തെ ഏതാനും യുവാക്കളുടെ കൂട്ടായ്‌മ.            മലപ്പുറം ജില്ലയിലെ മോങ്ങമെന്ന ഒരു കൊച്ചു ഗ്രാമത്തെയും അവിടെ അതിവസിക്കുന്ന ജനങ്ങളുടെയും അവിടെ നടക്കുന്ന സംഭവങ്ങളെയും അവരുടെ ജീവിതങ്ങളെയും അനന്ത സാധ്യതകളുള്ള ഈ വെബ് ലോത്തിനു പരിജയ പെടുത്താനും,അതു വഴി ലോകത്തിന്റെ ഏത് മൂലയിരുന്നു വിരലമര്‍ത്തിയാലും മോങ്ങമെന്ന ഈ കൊച്ചുഗ്രാമത്തിന്റെ വാര്‍ത്താവിശേഷങ്ങള്‍ അറിയാനുമുള്ള ഒരു ചെറിയ പരിശ്രമം. കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി മതത്തിന്റെയോ അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് മോങ്ങം എന്ന നാടിന്റെ പൊതു ശബ്ദമായി ഈ സംവിധാനത്തെ ഉയര്‍ത്തി കൊണ്ട്‌ വരാന്‍ ഒരു സുതാര്യ മാധ്യമമായി നമുക്കിതിനെ ഉപയോഗിക്കാം.             കമ്പ്യൂട്ടര്‍ സാങ്കേതിക ലോകത്ത് കാര്യമായ അറിവൊന്നും ഇല്ലാത്ത ഞങ്ങള്‍ അനുഭവം ഊന്ന് വടിയാക്കി തപ്പിതടഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി ഞങ്ങളെ അക്കരെ കടത്താന്‍ സഹായിക്കുന്ന നാട്ടുകാരും മറുനാട്ടുകാരുമായ ഒരുപാട് സുഹൃത്തുകള്‍ , ഈ സംരഭത്തിനു പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന നല്ല മനസ്സിനുടമകള്‍ , എല്ലാവരോടും നന്ദിയും കടപ്പാടും രേഖപെടുത്തട്ടെ. ശരിയെന്നു തൊന്നുമ്പോള്‍ പിന്തുണയും അരുതാത്തതെങ്കില്‍ വിമര്‍ശനങ്ങളും അതിരു വിടുന്നുണ്ടങ്കില്‍ ശാസനയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു നിങ്ങളില്‍ നിന്ന് entemongam@gmail.com എന്ന വിലാസത്തിലേക്ക്.ബി.ബഷീര്‍ ബാബു                     സി.ടി.അലവി ക്കുട്ടി
  00 966 502015185                          00 966 507654725
b.babumgm@gmail.com                   alavict@gmail.com